തുഞ്ചത്ത്
രാമാനുജന്‍ എഴുത്തച്ഛന്‍
ആമുഖം
കൃതികളിലെ തത്ത്വചിന്ത
കാലത്തിന്‍റെ പ്രതിഭാസങ്ങളാണു മഹാകവികള്‍ ധാര്‍മ്മികമായും
സാമുഹികമായും വളരെയേറെ കേരളം അധപതിക്കുമ്പോള്‍ കാലോചിതമായ പുരോഗതിക്കുവേണ്ടി അവര്‍
പ്രത്യക്ഷപ്പെടുന്നു.ആ വിധത്തില്‍ കേരളം അധപതിച്ചപ്പോള്‍ അദ്ധ്യാത്മജ്ഞാന
ദീപത്തിന്‍റെ പ്രചുര പ്രകാശം പരത്തിയ പരമാചര്യനാണ് തുഞ്ചത്ത് രാമാനുജന്‍
എഴുത്തച്ഛന്‍. ആയതുകൊണ്ട്തന്നെ മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ്
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍.
വിവരശേഖരണം
എഴുത്തച്ഛന്‍
കിളിപ്പാട്ടു പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് കൂടിയാണ്. ശൂന്യതബോധം കേരളത്തെ ഒട്ടാകെ
ഗ്രസിച്ചിരുന്ന കാലത്താണ് ഇദ്ദേഹം ആദ്ധ്യാത്മരാമായണം കിളിപ്പാട്ടുമായി രംഗപ്രവേശം
ചെയ്തത്. ജനങ്ങളില്‍ മൂല്യ ബോധമൊക്കെ തകര്‍ന്നിരുന്ന കാലത്ത് അവരെ ആധ്യാത്മിക ചിന്തയിലേക്കും ഭക്തി മാര്ഗ്ഗതിലെക്കും ആനയിക്കുക എന്നതാണ്
ഏകാവിമോചന മാര്‍ഗ്ഗം എന്ന് അദ്ദേഹം വിശ്വസിച്ചു .അതിനുവേണ്ടി അദ്ദേഹം രചിച്ച
രാമായണ കഥ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. അതുകൊണ്ടാണ് സാംസ്കാരികമായ
ഉണര്വ്വുണ്ടാക്കികൊണ്ട് സാമൂഹ്യ നവോധാനം നിര്‍വഹിച്ച ഒരു എഴുത്തുകാരനായി ഇദ്ദേഹം
മാറിയത് .കേവലം ഒരു കാവ്യം രചിക്കുക മാത്രമായിരുന്നില്ല അദ്ധേഹത്തിന്റെ ലക്ഷ്യം
.അത് ജനങ്ങളെ ഭക്തി പരവശരാക്കണമെന്നു
അദ്ദേഹം ആഗ്രഹിച്ചു . അതുകൊണ്ട് അദ്ധേഹത്തിന്റെ കാവ്യത്തിലുടനീളം തത്വചിന്തയുടെ
നിലാവെളിച്ചം ലയിച്ചു ചേര്‍ന്നിരിക്കിന്നു .എഴുത്തച്ഛന്റെ കൃതികള്‍ തികച്ചും
തത്വചിന്താഭരിതമാണ്.
എഴുത്തച്ചന്‍ കൃതികള്‍ എല്ലാ
കാവ്യഗുണങ്ങളാലും പരിലസിക്കപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ ആധ്യാത്മിക
ചിന്താപ്രതിപാതനതിലുള്ള ഒരു മാധ്യമമായിരുന്നു അദ്ധേഹത്തിന്റെ സാന്നിദ്ധ്യം എന്നത്
.അനുവാചകനെ ഈശ്വര ഭക്തിയിലേക്കും തത്ത്വ ചിന്തയിലേക്കും നയിക്കുക എന്ന
അദ്ധേഹത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായും വിജയം പ്രാപിച്ചു .സാഹിത്യത്തിനു ഇത്തരമൊരു
ലക്ഷ്യമാകാംഎന്നു അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അദ്ധേഹത്തിന്റെ
തത്വചിന്താബോധനത്തിനു ഉദാഹരണമാണ്
“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
തന്താനനുഭവിച്ചിടുകെന്നേ വരൂ “
എന്ന ഈ വരികള്‍. മഹാഭാരതം കിളിപ്പാട്ടിലും തത്വചിന്തയുടെ സമൃദ്ധി
കാണാനാവുന്നതാണ്. തത്വചിന്താപരമായ നിരവധി ലോകോക്തികള്‍ എഴുത്തച്ഛന്റെ കാവ്യലോകത്ത്
കാണാം.
എഴുത്തച്ഛന്റെ തത്വചിന്ത അതിന്റെ പരമാവധി ശോഭയില്‍ തളിയുന്നത് ‘ഹരിനാമകീര്‍ത്തനം
‘എന്ന കൃതിയിലാണ് . ഭാരതീയ വേദാന്തദര്‍ശനം തന്‍റെ കൃതികളിലൂടെ സാന്ദര്‍ഭികമായും
സരളമായും വിവരിക്കാന്‍ എഴുത്തച്ചന്‍ ശ്രമിച്ചിരുന്നു .
കുത്തഴിഞ്ഞ ഒരു സമൂഹത്തിനെ ഭക്തിയിലൂടെ നവീകരിക്കാന്‍ എഴുത്തച്ചന്‍
ശ്രമിച്ചു . സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അദ്ദേഹം ലളിതമായി പറയുമായിരുന്നു. കവി
എന്നതിലുപരി അദ്ദേഹം മാര്‍ഗ്ഗദര്‍ശിയും ആത്മീയ ഗുരുവുമായിരുന്നു .ഭാരതീയ
വേദാന്തദര്‍ശനത്തെ സാധാരണക്കാരന് മനസ്സിലാകും വിധം ഇദ്ദേഹം കവിതകളില്‍
ആവിഷ്ക്കരിച്ചു. കവി ഋഷി തന്നെയാകണം എന്ന ചൊല്ല് അന്വര്‍ത്തമാക്കുംവിധം ഇദ്ദേഹം
കവിതയെ അങ്ങേയറ്റം ദാര്‍ശനികമാക്കി
ഉപസംഹാരം
തിരൂരിലെ
തൃക്കണ്ടിയൂരിലെ ശിവക്ഷേത്രത്തിനു സമീപമുള്ള തുഞ്ചന്‍പറമ്പിലാണ് എഴുത്തച്ഛന്‍
ജനിച്ചത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം
എന്നിവയാണ് അദ്ദേഹത്തിന്‍റെ കൃതികള്‍. തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും
സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്ന മലയാള ഭാഷക്ക് തനതായ ഒരു ശൈലി ഉണ്ടാക്കി
എടുത്തത് എഴുത്തച്ഛന്‍ ആണ്.സംസകൃത പദങ്ങളെ മലയാള വിഭക്തി പ്രത്യങ്ങള്‍ ചേര്‍ത്ത്
മലയാളത്തിന്‍റെ പദങ്ങളായി ഉപയോഗപ്പെടുത്തി.ഈ പ്രത്യേകതകള്‍ എല്ലാം എഴുത്തച്ഛനെ
ഭാഷാ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി.
Malayalam was not a mixture of Tamil and Malayalam. Malayalam is older than modern Tamil as it came from proto Tamil Malayalam directly. The thing with Malayalam during the time of Ezhuthachan was that Higher Caste people, Royal Family and priests used Tamil or Malayalam to communicate. Tamil was considered as a formal Language and used for communication by people of high social status. Sankrit was considered as a sacred Language and was only taught to higher caste people. Malayalam was the commoner's Language.The noble people thought that it is not upto Their status to speak a commoner's Language. So Ezhuthachan did a huge effort in bringing Malayalam as a pride and distinct language. He created the identity of malayaleese with his works.
ReplyDelete