Saturday, 7 November 2015

jeevacharithram

ഇടശ്ശേരി ഗോവിന്ദന്‍നായര്‍
                                  1906ഡിസംബര്‍ 23നു കുറ്റിപ്പുറത്ത് ജനിച്ചു.അച്ഛന്‍ :
പി കൃഷ്ണക്കുറുപ്പ്.അമ്മ:കുഞ്ഞിക്കുട്ടിയമ്മ.പ്രാഥമിക വിധ്യാഭാസത്തോടെ പഠനം നിന്നു പോയി.പിന്നീട് വക്കീല്‍ ഗുമസ്തനായിരുന്നു,മരണം വരെ .പന്ത്രണ്ടാം വയസ്സില്‍ കവിതയെഴുതി തുടങ്ങി.സ്വാതന്ത്ര്യ സമരത്തിലും ക്വിറ്റ്‌ ഇന്ത്യ സമരത്തിലും പൊന്നാനി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.പൊന്നാനിയിലെ കൃഷ്ണപ്പണിക്കര്‍ സ്മാരക വായനശാല സ്ഥാപിക്കുനത്തില്‍ മുഖ്യ പങ്ക് വഹിച്ചു.1938ല്‍ വിവാഹിതനായി.ഭാര്യ :ഇടക്കണ്ടി ജാനകിയമ്മ.മക്കള്‍:സതീശ നാരായണന്‍ ,ഹരികുമാര്‍,ഗിരിജാ രാധാകൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍,മാധവന്‍,ദിവാകരന്‍,അശോകന്‍ ,ഉഷാരഘുപതി .
കൃതികള്‍:അലകാവലി,കരുതചെട്ടിചികള്‍ ,പുതന്കലവും അരിവാളും,ലഘുഗാനങ്ങള്‍,ഒരുപിടി നെല്ലിക്ക,കാവിലെ പാട്ട് ,തത്വ ശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍,വിവാഹ സമ്മാനം,ത്രിവിക്രമന് മുന്‍പില്‍,കുങ്കുമ പ്രസാദം,അന്തിത്തിരി എന്നിങ്ങനെ പതിനൊന്നു കവിതാസമാഹാരങ്ങള്‍.നൂലാമാല,കൂട്ടുകൃഷി,ഞെട്ടിയില്‍ പടരാത്ത മുല്ല- മൂന്നു നാടകങ്ങള്‍.കളിയും ചിരിയും,ചാലിയത്തി,എണ്ണിച്ചുട്ട അപ്പം-മൂന്നു ഏകാങ്ക സമാഹാരങ്ങള്‍.കൂട്ടുകൃഷി,പുതന്കലവും അരിവാളും എന്നിവ മദ്രാസ് ഗവര്‍ന്മേന്റും അവാര്ടിനര്‍ഹാമായി.ഒരു പിടി നെല്ലിയ്ക്കയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1968),കാവിലെപ്പാട്ടിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970)ലഭിച്ചു.1974ല്‍ ഒക്ടോബര്‍ 16ന് നിര്യാതനായി.

1988ല്‍ ഇടശ്ശേരിയുടെ കവിതകള്‍(സമ്പൂര്‍ണ്ണ സമാഹാരം )വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധപ്പെടുത്തി.                

No comments:

Post a Comment