Saturday, 7 November 2015

Power Point Link

innovative lesson plan









jeevacharithram

ഇടശ്ശേരി ഗോവിന്ദന്‍നായര്‍
                                  1906ഡിസംബര്‍ 23നു കുറ്റിപ്പുറത്ത് ജനിച്ചു.അച്ഛന്‍ :
പി കൃഷ്ണക്കുറുപ്പ്.അമ്മ:കുഞ്ഞിക്കുട്ടിയമ്മ.പ്രാഥമിക വിധ്യാഭാസത്തോടെ പഠനം നിന്നു പോയി.പിന്നീട് വക്കീല്‍ ഗുമസ്തനായിരുന്നു,മരണം വരെ .പന്ത്രണ്ടാം വയസ്സില്‍ കവിതയെഴുതി തുടങ്ങി.സ്വാതന്ത്ര്യ സമരത്തിലും ക്വിറ്റ്‌ ഇന്ത്യ സമരത്തിലും പൊന്നാനി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു.പൊന്നാനിയിലെ കൃഷ്ണപ്പണിക്കര്‍ സ്മാരക വായനശാല സ്ഥാപിക്കുനത്തില്‍ മുഖ്യ പങ്ക് വഹിച്ചു.1938ല്‍ വിവാഹിതനായി.ഭാര്യ :ഇടക്കണ്ടി ജാനകിയമ്മ.മക്കള്‍:സതീശ നാരായണന്‍ ,ഹരികുമാര്‍,ഗിരിജാ രാധാകൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍,മാധവന്‍,ദിവാകരന്‍,അശോകന്‍ ,ഉഷാരഘുപതി .
കൃതികള്‍:അലകാവലി,കരുതചെട്ടിചികള്‍ ,പുതന്കലവും അരിവാളും,ലഘുഗാനങ്ങള്‍,ഒരുപിടി നെല്ലിക്ക,കാവിലെ പാട്ട് ,തത്വ ശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍,വിവാഹ സമ്മാനം,ത്രിവിക്രമന് മുന്‍പില്‍,കുങ്കുമ പ്രസാദം,അന്തിത്തിരി എന്നിങ്ങനെ പതിനൊന്നു കവിതാസമാഹാരങ്ങള്‍.നൂലാമാല,കൂട്ടുകൃഷി,ഞെട്ടിയില്‍ പടരാത്ത മുല്ല- മൂന്നു നാടകങ്ങള്‍.കളിയും ചിരിയും,ചാലിയത്തി,എണ്ണിച്ചുട്ട അപ്പം-മൂന്നു ഏകാങ്ക സമാഹാരങ്ങള്‍.കൂട്ടുകൃഷി,പുതന്കലവും അരിവാളും എന്നിവ മദ്രാസ് ഗവര്‍ന്മേന്റും അവാര്ടിനര്‍ഹാമായി.ഒരു പിടി നെല്ലിയ്ക്കയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1968),കാവിലെപ്പാട്ടിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970)ലഭിച്ചു.1974ല്‍ ഒക്ടോബര്‍ 16ന് നിര്യാതനായി.

1988ല്‍ ഇടശ്ശേരിയുടെ കവിതകള്‍(സമ്പൂര്‍ണ്ണ സമാഹാരം )വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധപ്പെടുത്തി.                

online assignment

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
       ആമുഖം
കൃതികളിലെ തത്ത്വചിന്ത
      കാലത്തിന്‍റെ പ്രതിഭാസങ്ങളാണു മഹാകവികള്‍ ധാര്‍മ്മികമായും സാമുഹികമായും വളരെയേറെ കേരളം അധപതിക്കുമ്പോള്‍ കാലോചിതമായ പുരോഗതിക്കുവേണ്ടി അവര്‍ പ്രത്യക്ഷപ്പെടുന്നു.ആ വിധത്തില്‍ കേരളം അധപതിച്ചപ്പോള്‍ അദ്ധ്യാത്മജ്ഞാന ദീപത്തിന്‍റെ പ്രചുര പ്രകാശം പരത്തിയ പരമാചര്യനാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ആയതുകൊണ്ട്തന്നെ മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ്‌ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍.
                    വിവരശേഖരണം

     എഴുത്തച്ഛന്‍ കിളിപ്പാട്ടു പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് കൂടിയാണ്. ശൂന്യതബോധം കേരളത്തെ ഒട്ടാകെ ഗ്രസിച്ചിരുന്ന കാലത്താണ് ഇദ്ദേഹം ആദ്ധ്യാത്മരാമായണം കിളിപ്പാട്ടുമായി രംഗപ്രവേശം ചെയ്തത്. ജനങ്ങളില്‍ മൂല്യ ബോധമൊക്കെ തകര്‍ന്നിരുന്ന കാലത്ത് അവരെ ആധ്യാത്മിക ചിന്തയിലേക്കും   ഭക്തി മാര്ഗ്ഗതിലെക്കും ആനയിക്കുക എന്നതാണ് ഏകാവിമോചന മാര്‍ഗ്ഗം എന്ന് അദ്ദേഹം വിശ്വസിച്ചു .അതിനുവേണ്ടി അദ്ദേഹം രചിച്ച രാമായണ കഥ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. അതുകൊണ്ടാണ് സാംസ്കാരികമായ ഉണര്വ്വുണ്ടാക്കികൊണ്ട് സാമൂഹ്യ നവോധാനം നിര്‍വഹിച്ച ഒരു എഴുത്തുകാരനായി ഇദ്ദേഹം മാറിയത് .കേവലം ഒരു കാവ്യം രചിക്കുക മാത്രമായിരുന്നില്ല അദ്ധേഹത്തിന്റെ ലക്ഷ്യം .അത് ജനങ്ങളെ ഭക്തി  പരവശരാക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചു . അതുകൊണ്ട് അദ്ധേഹത്തിന്റെ കാവ്യത്തിലുടനീളം തത്വചിന്തയുടെ നിലാവെളിച്ചം ലയിച്ചു ചേര്‍ന്നിരിക്കിന്നു .എഴുത്തച്ഛന്റെ കൃതികള്‍ തികച്ചും തത്വചിന്താഭരിതമാണ്.
        എഴുത്തച്ചന്‍ കൃതികള്‍ എല്ലാ  കാവ്യഗുണങ്ങളാലും പരിലസിക്കപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ ആധ്യാത്മിക ചിന്താപ്രതിപാതനതിലുള്ള ഒരു മാധ്യമമായിരുന്നു അദ്ധേഹത്തിന്റെ സാന്നിദ്ധ്യം എന്നത് .അനുവാചകനെ ഈശ്വര ഭക്തിയിലേക്കും തത്ത്വ ചിന്തയിലേക്കും നയിക്കുക എന്ന അദ്ധേഹത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായും വിജയം പ്രാപിച്ചു .സാഹിത്യത്തിനു ഇത്തരമൊരു ലക്ഷ്യമാകാംഎന്നു അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അദ്ധേഹത്തിന്റെ തത്വചിന്താബോധനത്തിനു ഉദാഹരണമാണ്
         “താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
         തന്താനനുഭവിച്ചിടുകെന്നേ വരൂ “
           എന്ന ഈ വരികള്‍. മഹാഭാരതം കിളിപ്പാട്ടിലും തത്വചിന്തയുടെ സമൃദ്ധി കാണാനാവുന്നതാണ്. തത്വചിന്താപരമായ നിരവധി ലോകോക്തികള്‍ എഴുത്തച്ഛന്റെ കാവ്യലോകത്ത് കാണാം.
     എഴുത്തച്ഛന്റെ തത്വചിന്ത അതിന്റെ പരമാവധി ശോഭയില്‍ തളിയുന്നത് ‘ഹരിനാമകീര്‍ത്തനം ‘എന്ന കൃതിയിലാണ് . ഭാരതീയ വേദാന്തദര്‍ശനം തന്‍റെ കൃതികളിലൂടെ സാന്ദര്‍ഭികമായും സരളമായും വിവരിക്കാന്‍ എഴുത്തച്ചന്‍ ശ്രമിച്ചിരുന്നു .
        കുത്തഴിഞ്ഞ ഒരു സമൂഹത്തിനെ ഭക്തിയിലൂടെ നവീകരിക്കാന്‍ എഴുത്തച്ചന്‍ ശ്രമിച്ചു . സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം അദ്ദേഹം ലളിതമായി പറയുമായിരുന്നു. കവി എന്നതിലുപരി അദ്ദേഹം മാര്‍ഗ്ഗദര്‍ശിയും ആത്മീയ ഗുരുവുമായിരുന്നു .ഭാരതീയ വേദാന്തദര്‍ശനത്തെ സാധാരണക്കാരന് മനസ്സിലാകും വിധം ഇദ്ദേഹം കവിതകളില്‍ ആവിഷ്ക്കരിച്ചു. കവി ഋഷി തന്നെയാകണം എന്ന ചൊല്ല് അന്വര്‍ത്തമാക്കുംവിധം ഇദ്ദേഹം കവിതയെ അങ്ങേയറ്റം ദാര്‍ശനികമാക്കി            

          ഉപസംഹാരം

           തിരൂരിലെ തൃക്കണ്ടിയൂരിലെ ശിവക്ഷേത്രത്തിനു സമീപമുള്ള തുഞ്ചന്‍പറമ്പിലാണ് എഴുത്തച്ഛന്‍ ജനിച്ചത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം എന്നിവയാണ്‌ അദ്ദേഹത്തിന്‍റെ കൃതികള്‍. തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും സ്വാധീനത്തില്‍ അകപ്പെട്ടിരിക്കുന്ന മലയാള ഭാഷക്ക് തനതായ ഒരു ശൈലി ഉണ്ടാക്കി എടുത്തത് എഴുത്തച്ഛന്‍ ആണ്.സംസകൃത പദങ്ങളെ മലയാള വിഭക്തി പ്രത്യങ്ങള്‍ ചേര്‍ത്ത് മലയാളത്തിന്‍റെ പദങ്ങളായി ഉപയോഗപ്പെടുത്തി.ഈ പ്രത്യേകതകള്‍ എല്ലാം എഴുത്തച്ഛനെ ഭാഷാ പിതാവെന്ന സ്ഥാനത്തിന് അര്‍ഹനാക്കി.

post2

പൂന്തോട്ടം
പലവിധമാനവധിനിറമാര്‍ന്ന
പവിഴംപോലെ തിളങ്ങുന്ന
പൂമണമൊഴുകി നടക്കുന്ന

പുഞ്ചിരിയേകും പൂന്തോട്ടം

post1

തുമ്പപൂവും ഓണവും
ഓണക്കാലം മലയാളികള്‍ക്ക് രണ്ടാം വസന്തം .അന്ന് മണ്ണില്‍ ഏറെ വളരുന്നത്‌ തുമ്പ മാത്ര മാവേലി തമ്പുരാന് ഏറെ ഇഷ്ട്ടം തുമ്പയെ ഈ സത്യം കണ്ടറിഞ്ഞ കവിയാണ്‌ വൈലോപ്പിള്ളി .പാവം തുമ്പയെ വാരിയെടുത്ത് ദേവന്‍ മൂര്‍ധാവില്‍ വെയ്ക്കുന്നചിത്രം അതി മനോഹരം .കവി പറഞ്ഞുപോയി അല്ലയോ തുമ്പയെ,നീ ഭാഗ്യവതികാരണം ഓണതപ്പനായ മഹാബലി നിന്നെ തിരിച്ചരിഞ്ഞുവല്ലോ അതാണ്‌ ഏറ്റവു ശ്രേഷ്0൦